ജീവിത തീരങ്ങളില്‍ നിന്നും

ജീവിത തീരങ്ങളില്‍ നിന്നും

കനല്‍ക്കാടുചുറ്റി
പതിക്കുന്ന കാറ്റിന്റെ
ഹുങ്കാര ധ്വനികള്‍

വെയിലേറ് കൊണ്ട്
നിണം വറ്റിയ നീലിച്ച
ശുഷ്ക്കിച്ച ഞരമ്പുകള്‍

കുളിര്‍ക്കാറ്റിന്‍
കനവുകള്‍ക്കു
ദാഹിച്ച മനം

ഫണം ഉയര്‍ത്തി
ഭാന്തമാം ചിന്തകള്‍
വിഷം ചീറ്റുവാനൊരുങ്ങുന്നു

അന്നം വിട്ടു
മുന്നം തേടുന്നു
മറകരയിലെ തുടിപ്പിനായി

വയറു മുറുക്കി
കയറ്റി  ഇറക്കുവാനൊരുങ്ങുന്നു
ഒട്ടകത്തെ സൂചി കുഴയിലുടെ

നിറഞ്ഞ ഭാണ്ഡവും മനസ്സുമായി
മറുകരക്കെത്തിയുടനെ
ആരായുന്നു മടക്കമെന്നുയെന്നു

ഞെട്ടി തരിച്ചു പോകുന്നു
മനസ്സു വീണ്ടും
മണലാരണ്യം തേടി 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “