വാര്‍ദ്ധക്ക്യദുഃഖം
വാര്‍ദ്ധക്ക്യദുഃഖം
മരവിച്ച ഓര്‍മ്മകളുടെ കുത്തഴിഞ്ഞ
ജീവിത പുസ്തകത്താളുകളില്‍ പരതി
കടന്നകന്നൊരു കദനങ്ങളുടെ നോവിന്‍
കടകഥമെല്ലെ അയവിറക്കി സായന്തനങ്ങളില്‍
എങ്ങും മണക്കുന്നു കുഴമ്പും
എണ്ണയുടെയുമെങ്ങലുകള്‍
എണ്ണിയാല്‍ ഒടുങ്ങാത്ത ദുഃഖത്തിന്‍ ഏടുകള്‍
എഴുതുവാനും വായിക്കാനും പരസഹായം തേടണം
ആര്‍ക്കും വേണ്ടാതായ ഒഴിഞ്ഞ മണ്‍ഭരണിപോല്‍
ആഴക്കമൂഴക്കം അലയുന്നു വടികുത്തി പിരിഞ്ഞ
മോഹത്തിന്‍ നെഞ്ചെറ്റും പാഴ്ശ്രമങ്ങള്‍
വറ്റി വരണ്ടു കുണ്ടിലാര്‍ന്നൊരു ഇരുള്‍മൂടും കണ്ണും
കാണാനാരും വരില്ലയിന്നും കാരണം തേടുന്നു
കാര്‍ണവനാണു പോലും കാര്യമറിയാതെ
കാരാഗ്രഹത്തിലകപ്പെട്ട കരഞ്ഞു തീര്‍ക്കുന്നു ദിനങ്ങള്‍
കായത്തിന്‍ നിശ്ചലതയിനി എന്നാണോ എന്നറിയില്ല ശിവ ശിവ ..!!
മരവിച്ച ഓര്‍മ്മകളുടെ കുത്തഴിഞ്ഞ
ജീവിത പുസ്തകത്താളുകളില്‍ പരതി
കടന്നകന്നൊരു കദനങ്ങളുടെ നോവിന്‍
കടകഥമെല്ലെ അയവിറക്കി സായന്തനങ്ങളില്‍
എങ്ങും മണക്കുന്നു കുഴമ്പും
എണ്ണയുടെയുമെങ്ങലുകള്‍
എണ്ണിയാല്‍ ഒടുങ്ങാത്ത ദുഃഖത്തിന്‍ ഏടുകള്‍
എഴുതുവാനും വായിക്കാനും പരസഹായം തേടണം
ആര്‍ക്കും വേണ്ടാതായ ഒഴിഞ്ഞ മണ്‍ഭരണിപോല്‍
ആഴക്കമൂഴക്കം അലയുന്നു വടികുത്തി പിരിഞ്ഞ
മോഹത്തിന്‍ നെഞ്ചെറ്റും പാഴ്ശ്രമങ്ങള്‍
വറ്റി വരണ്ടു കുണ്ടിലാര്‍ന്നൊരു ഇരുള്‍മൂടും കണ്ണും
കാണാനാരും വരില്ലയിന്നും കാരണം തേടുന്നു
കാര്‍ണവനാണു പോലും കാര്യമറിയാതെ
കാരാഗ്രഹത്തിലകപ്പെട്ട കരഞ്ഞു തീര്‍ക്കുന്നു ദിനങ്ങള്‍
കായത്തിന്‍ നിശ്ചലതയിനി എന്നാണോ എന്നറിയില്ല ശിവ ശിവ ..!!
Comments