കുറും കവിതകള്‍ 407

കുറും കവിതകള്‍ 407

ചുണ്ടും മുളംതണ്ടും
പ്രണയത്തിലാണ്
ഇളംകാറ്റും കുടെയുണ്ട്

പാതിരാപുള്ള്പാടും കാവില്‍
മഞ്ഞളും ചന്ദനവും.
ഇരുളകറ്റുന്നു നിലാവ്

എത്തിനോക്കുന്നുണ്ട്
പാല്‍നിലാവ് പുഴയില്‍
അല്ലിയാമ്പലിനു നാണം

തനിയാവര്‍ത്തനത്തില്‍
ശ്വാസം കിട്ടാതെ
ഒരു മോര്‍ശംഖ്

നക്ഷത്രം പോലും
നാണിച്ചുപോയി
ചലച്ചിത്ര സമ്മാന രാവ്

മനചിമിഴില്‍
എന്നും ഓര്‍മ്മകളുടെ
പുതുവസന്തം നീ

സ്വരാജ് സ്വപ്നം
നൂല്‍നൂല്‍ക്കുന്നുണ്ടുയിന്നു
ചിലന്തി വലയാല്‍  ചര്‍ക്ക

നീണ്ട നിരകള്‍ക്കി-
ന്നയവധി
ഗാന്ധിജയന്തി



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “