കുറും കവിതകള്‍ 426

കുറും കവിതകള്‍ 426

ദാരികന്മാര്‍ ഏറുന്നു
നിഗ്രഹിക്കാന്‍ ആരുമില്ല
ദേവിമാര്‍ പീഡന മേല്‍ക്കുന്നു

വാളിന്റെ ഞരക്കം
മനസ്സില്‍ നോവ്‌
ചവട്ടി പിടിച്ചോരാശാരി .

മധുരമുണ്ണാന്‍
കഴിയാത്തൊരു
അമ്പത്തോന്നിന്‍ നിറവിലിന്നു

 ആശാട മാസരാവില്‍
കുളിര്‍ത്തെന്നലോടോപ്പം
ഓര്‍മ്മകള്‍ പൂത്തിറങ്ങി

ഹിമവാതം.
പഴ ചായ പാത്രം
ക്ഷീണിച്ചപോല്‍ ചൂളമിട്ടു

തണുത്ത അപരാഹ്നം
ചായക്കൊപ്പം പങ്കുവച്ചു
പരദൂഷണം .

തണുത്തു ശാന്തമായ രാത്രി
നിലാവോളിയില്‍
അവളുടെ കണ്ണില്‍ കടല്‍ തിര

സ്പടിക പാത്രത്തിൽ
ഇറനായ മുന്തിരി കുലകൾ
മനസ്സിൽ മോഹമുണർന്നു

കണ്ണഞ്ചിക്കുന്ന രാമഴയില്‍
നഗരത്തിലെ വിളക്കുകള്‍
ഒന്നൊന്നായി മിന്നി നിന്നു.

രാ കുയില്‍ പാടി
തേങ്ങലിന്‍ ഈണം
കണ്ണുകള്‍ ഇറനണിഞ്ഞു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “