കുറും കവിതകള്‍ 416

കുറും കവിതകള്‍ 416


കുടമണികിലുക്കം
കിതപ്പോടെ കേള്‍ക്കുന്നു
ഗ്രാമം വിട്ടു നഗരത്തിലേക്കു

ആകാശത്തിനു
മാലചാര്‍ത്തിയകലുന്നു
ദേശാടന പറവകള്‍

ജീവനത്തിനു
മണം പകരാന്‍
തെരുവില്‍ മുല്ലമലര്‍മാല

ദാഹ ശമനങ്ങള്‍ക്കായി
കാത്തു നില്‍പ്പുകള്‍ .
വഴിയോര ചായ കട

ഇലകളില്‍ നനവു
പടര്‍ത്തുന്നു  ഹിമകണം
ഇഴയടുപ്പത്തിന്‍ മോഹം ..

പാതിരാവിന്‍ മൗനമുടച്ചു
പറന്നകന്നു പിടിതരാതെ
കിനാക്കളതി നൊമ്പരം

നറുമണത്താല്‍
വിതാനിച്ചു
വഴിയൊക്കെ നിനക്കായി


നീലാംബരിയേയും
ഗ്രാമദേവതയേയും
തൊഴുതുമടങ്ങുന്നു പകലോന്‍

തപം ചെയ്യുന്നുണ്ട്
മേഘങ്ങള്‍
ചെമ്മണ്‍ മേലെ

വഴിക്കണ്ണുമായി
പടിപ്പുര .
കരീലക്കാറ്റിന്‍ മര്‍മ്മരം



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “