കുറും കവിതകള്‍ 411

കുറും കവിതകള്‍ 411

അന്യമാകുന്നിന്നു
വയലും വയലേലകളും
വലലന്റെ വിയര്‍പ്പും

ധനുമാസ കാറ്റിനു
കൊളുന്തിന്‍ സുഗന്ധം.
മലകളില്‍ മഞ്ഞു പെയ്യ്തു .

വിളക്കു വച്ച്
മടങ്ങുന്നുണ്ട് സന്ധ്യ .
ചന്ദന ഗന്ധം കാറ്റില്‍

കാര്‍ത്തിക ദീപം
തെളിഞ്ഞു .
മഴപ്പാറ്റകള്‍ പറന്നടുത്തു

ചുറ്റുവിളക്കുകള്‍
കണ്‍മിഴിച്ചു
ഇരുളോളിച്ചു മനസ്സില്‍ നിന്നും

പിറവികൊള്ളുന്നു
വര്‍ണ്ണ ചിത്രങ്ങള്‍
വിശപ്പിന്‍ വിഥിയില്‍

വിശപ്പകലാന്‍
ജീവിത പാതയില്‍
കാത്തിരിപ്പിന്റെ നിമിഷങ്ങള്‍

അമ്പലമുറങ്ങി
തേവരും .
രാമഴ...!!

ആരവങ്ങള്‍
നിഴല്‍ ചിത്രമായി
ആറാട്ടുകടവ്

പൂമുഖത്ത് .
വെയില്‍ പെയ്യുന്നുണ്ട്
ചാരുകസേരയില്‍ പത്രവായന

ഉള്ളറയില്‍ വര്‍ണ്ണങ്ങള്‍
മുഖം നോക്കുന്നുണ്ട്
അരങ്ങിൽ ദുരിയോദ്ധന വധം

തോട്ടിയുടെ ബലത്താല്‍
ആറാട്ടു ഉത്സവം.
തീവട്ടികള്‍ ഒരുങ്ങി ..

ചട്ടം പഠിപ്പിക്കുന്നു
തോട്ടിയും വടിയും
നോവിന്‍ ചങ്ങലക്കിലുക്കം

അന്തിതിരി
മുനിഞ്ഞു കത്തുന്നുണ്ട്
കാറ്റിന്‍ മുറജപത്തിന്‍ മര്‍മ്മരം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “