നിന്‍ കടാക്ഷം
നിന്‍ കടാക്ഷം
നിന്റെ മിഴിയാഴങ്ങളില്‍
കണ്ടുഞാന്‍ സാഗര ശാന്തത
നിന്‍ മുഖ കാന്തിയില്‍
കാണുന്നു ചന്ദ്ര പ്രഭാതിളക്കം
നിന്റെ പുഞ്ചിരികളില്‍
ഒളിച്ചിരിക്കുന്നു അനേകം രഹസ്യങ്ങള്‍
നുണക്കുഴി കവിളുകള്‍
ഒളിച്ചുകളിക്കുന്നു
നിന്റെ ചുണ്ടുകളില്‍
പല ഉത്തരം കാണുന്നു
നിന്റെ നോട്ടത്തില്‍
ചോദ്യങ്ങള്‍ തൊടുക്കുന്നു
സത്യാന്വേഷങ്ങള്‍
ജീവിത സ്നേഹങ്ങള്‍
പ്രത്യാശ നല്‍കുന്നു
നിന്റെ സ്വര്‍ണ ഹൃദയത്താല്‍
വിലപ്പെട്ട നിന്റെ
ആര്‍ദമായ ഹൃദയത്തിന്‍ മിടിപ്പുകള്‍
നിന്‍ ആത്മാവ് ഏറെ
നിറക്കുന്നു സഹാനുഭൂതി
നിന്റെ പ്രഭാവലയം
എന്നെ ഏറെ ആകര്‍ഷിക്കുന്നു
നിന്റെ മടിത്തട്ടില്‍
മയങ്ങട്ടെ നോവിന്‍ അറുതിയാലെ
നിറയട്ടെ എന്നില്‍
ജീവിത സ്നേഹമെന്നും
Comments