നിലനില്‍ക്കുന്നത്
നിലനില്‍ക്കുന്നത്
നിനക്കു ഞാന്‍ സ്വന്തം
കാറ്റിനു ആകാശമെന്നപോല്‍
തീക്കു വായു എന്നപോല്‍
ഞാന്‍ നിന്നോടൊപ്പം മാത്രം
ഭൂമിയില്‍ ഒരു ബീജമെന്നപോല്‍
കടലിലെ തിരയെന്ന പോല്‍
ആനന്ദ നൃത്തമാടുന്നു
എന്‍ നിശ്ശബ്‌ദമാം പ്രദേശത്തു
എന്‍ എഴുതിലുടെ ഞാന്‍
നിന്‍ മനസ്സില്‍ കുടിയേറി
നിത്യം സംവദിക്കുന്നു
മാസ നിബദ്ധമല്ല രാഗങ്ങള്‍
എന്നെ ബന്ധനസ്തനാക്കരുതെ
എനിക്ക് ഈ ബാന്ധവങ്ങളില്‍
ഒട്ടുമേ താല്‍പ്പര്യമില്ല
ഈ ഗൂഢ ജീവിതത്തില്‍
സമയത്തിന്റെ വേഗതയില്‍
നാമെന്തു കരുതി വെക്കുന്നു
എന്തെല്ലാം സ്വന്തമാക്കുന്നു എന്നാല്‍
ഒന്നുമേ നിലനില്‍ക്കുകയില്ല
ജലത്തിലെ കുമിളകള്‍ പോലെ
നിമിഷങ്ങള്‍ക്കുള്ളില്‍ അവ
എങ്ങോ അപ്രത്യക്ഷമാകുന്നു
അതിനാല്‍ ഇപ്പോള്‍ എന്തുണ്ടോ
അതിനെ വാഴ്ത്തു , സ്നേഹിക്കു
അത് നിലനില്‍ക്കുകയുള്ളൂ ....
Comments