കുറും കവിതകള്‍ 413

കുറും കവിതകള്‍ 413


മഴച്ചാലുകള്‍
വഴിനീളെ കാത്തിരുന്നു
തവളകള്‍ക്കാഘോഷം

മഞ്ഞിലചാര്‍ത്തില്‍
കൊമ്പുകള്‍ മാനം
നോക്കി നിന്നു

മനസ്സിന്റെ വര്‍ണ്ണങ്ങള്‍
മുഖത്തു നിഴലിക്കുന്നു
വാക്മയ ചിത്രം

ദേശാടനപ്പറവകള്‍
സന്ധ്യാമ്പരത്തില്‍.
നിറമാല

മൂകമി ശോകം
അബലയവള്‍
ചപലയാണെന്ന് ജനം

വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു
കുട മാറ്റങ്ങള്‍.
സന്ധ്യാബരം

കിനാക്കളുടെ താഴ്വാരങ്ങളില്‍
മോഹത്തിന്‍ ചിറകുവിടര്‍ത്തി
പറന്നു കുളിര്‍ കാറ്റൊടോപ്പം


ശിശിരം
മഞ്ഞു പെയ്യിച്ചു .
നഗ്നമാക്കി ചില്ലകളെ


പിഞ്ചു കാല്‍വെപ്പുകള്‍
കൊലിസ്സിന്‍ കിലുക്കം
അമ്മ മനസ്സിനാനന്ദം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “