Friday, October 16, 2015

കുറും കവിതകള്‍ 418

കുറും കവിതകള്‍ 418


വഴിപാടുകള്‍ വഴി നീളുന്നു
ഒരുപിടി ചോറിന്റെ
നിറ ഭേദങ്ങള്‍ ,ദൈവമേ !!

പടീറ്റയില്‍ ധ്യാനച്ചിരുന്നു
മൗനം പടികടന്നു ഉയര്‍ന്നു
ആജ്ഞയില്‍ മലരിവിരിഞ്ഞു

പുഴതന്‍ നെഞ്ചിലേറി
ഊറ്റി എടുക്കുന്നു
ചോര നിഷ്കരുണം

രാവിന്‍ കമ്പളം വകഞ്ഞു
മൂരി നിവര്‍ത്തി
ഉന്മേഷവതിയായി പകല്‍

പ്രഭാകിരണങ്ങള്‍
പുല്‍കി ഉണര്‍ത്തി
മേഘരാജികളെ

വാതിലുകളില്ലാത്ത
വീടിന്‍ മച്ചിന്‍ പുറത്തു
കാത്തു നില്‍ക്കുന്നു ഇരുട്ടിന്‍ പടയാളികള്‍

വയറുമുറുക്കിയ
നാണയ കെട്ടുകൊണ്ട്
കപ്പം നല്‍കുന്നു കാമം .

അധികാര എല്ലിന്‍ കഷങ്ങള്‍
ബഹളം കൂട്ടി
ഓരിയിടുന്നു തെരുവാകേ..

ചിന്തകളുടെ മേച്ചില്‍ പുറങ്ങളില്‍
ചുവപ്പു പൂക്കള്‍ വിടര്‍ന്നു
തെരുവിലാകെ ഇങ്കുലാബ്

നീ ഒഴുകിപ്പരക്കുന്നു
ഞാനതില്‍ പടരുന്നു
എന്നിട്ടുമെന്തേ നമുക്കിടയിലി തുരുത്ത്

നിന്‍ കണ്ണിലെ
കഥകള്‍ കവര്‍ന്നു കൊണ്ട്
വടക്കന്‍ കാറ്റ്

No comments: