കുറും കവിതകള്‍ 421

കുറും കവിതകള്‍ 421

മരങ്ങൾക്കിടയിലേ
തൊട്ടിലിൽ
ചന്ദ്രൻ

നാളെയെന്ന പ്രതീക്ഷ
തന്നു മടങ്ങുന്ന സൂര്യന്‍ .
എത്ര ത്യാഗ പൂര്‍ണ്ണമായ ജീവിതം

നീ ഉണ്ടാക്കിയ കളിവഞ്ചി
കുഞ്ഞോളങ്ങളില്‍ ആടിയുലഞ്ഞു
ഓര്‍മ്മകളില്‍ തന്നെ ...

കൊതുകിന്‍ മേഘങ്ങള്‍. ,
വട്ടമിട്ടു പറന്നു ചെവിക്കു ചുറ്റും .
ആദ്യ മഴ തുള്ളി ....

മഞ്ഞ പട്ടുടുത്തു വയലുകള്‍
സന്ധ്യാംബരം ചുവന്നു
ഏകാന്തതയുടെ മൗനം

പഴയ ഗാനം
നീണ്ട യാത്ര .
വഴിനീളെ കടുക് പൂത്തു

വെട്ടിയ നഖം
മാനത്തുദിച്ചുവോ
ചന്ദ്രക്കല..


അരുണോദയത്തില്‍
ആഴത്തില്‍ നിന്നും പൊങ്ങി
വിരിഞ്ഞു താമര

വെളുത്തപക്ഷത്തിലേ ചന്ദ്രോദയം
ചീവിടുകള്‍ മറന്നു പാടി
മണ്‌ഡൂകങ്ങളും കൂടെ കുടി

കുളത്തിലെ ഓളങ്ങക്കിടയില്‍
സന്ധ്യാംബര നിഴലുകള്‍
ഓര്‍മ്മകളിലേ കല്‍പ്പടവിലവള്‍

സന്ധ്യയകന്നു
പാലപ്പൂ വിരിഞ്ഞു .
അമ്മുമ്മ കഥകളുണര്‍ന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “