കുറും കവിതകള്‍ 414

കുറും കവിതകള്‍ 414


വിരലുകളാല്‍
ഞെരുടി ഞെരുടി
ക്ഷീണിച്ചൊരു ജപമാല

കളിച്ചു ക്ഷീണിച്ചു
കഥപറഞ്ഞു പിരിഞ്ഞ
ബാല്യമിന്നു തിരികെ വന്നെങ്കിലോ ..?!!

പറ്റുയേറെ ഉണ്ടായിട്ടും
പ്രഭാത സവാരി ഒടുങ്ങുന്നു
ചായ കടയുടെ മുന്നില്‍

പൊലിഞ്ഞ നാളുകളുടെ
ഓർമ്മകൾ പൂവിട്ടു
കുളിർ കാറ്റ് വീശി

മൗനം ചേക്കേറും
ഗ്രാമ ഭംഗികളില്‍
അലിഞ്ഞു ചേരാന്‍ മോഹം

നാം കൂട്ടിയ നാരുകളാല്‍
ബന്ധമറ്റു പോകാതെ
വേരുകളിറങ്ങി സ്വപ്നം

ഇരുപുറവും
സമാന്തരങ്ങളെ നോക്കി
കാറ്റു ഗന്ധങ്ങള്‍ പകര്‍ന്നകന്നു

വിയര്‍പ്പില്‍ മുക്കി
തൊട്ടുണര്‍ത്തി
ഒരു കൂനന്‍ കിനാവ്‌

പടിഞ്ഞാറന്‍ കാറ്റ്‌ അകന്നു
മേഘ കമ്പിളിപ്പുതപ്പില്‍
ഉളിക്കുന്നു സൂര്യന്‍

ചക്രവാള ചുവപ്പില്‍
മോഹങ്ങളുടെ ചാകര
കരയില്‍ കാത്തിരുപ്പ്

കുറ്റിക്കാടിനു ചുറ്റും
കാക്കകൾ പടകൂടി
പാമ്പു ഇഴഞ്ഞു മാളത്തിലേറി

ശീതക്കാറ്റ് ആഞ്ഞു വീശി
കടല്‍ക്കാക്കയുടെ കരച്ചില്‍
പ്രതിധ്വനിച്ചു കരയിലാകെ

കൊടിയ ശൈത്യം
ഒരു തണുത്തുറഞ്ഞ
മൗനത്തിന്‍  പുതപ്പ്

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “