മുറിവേറ്റ നക്ഷത്രങ്ങള്‍
മുറിവേറ്റ നക്ഷത്രങ്ങള്‍
നക്ഷത്രങ്ങള്‍ നിറം പിടിപ്പിച്ചു
ശലഭ ചിറകിലാകെ നിറഞ്ഞു
തണുത്ത സുഖകരമായ
രാത്രിയുടെ ആകാശമാകെ
അറിയുന്നു സ്നേഹത്തിന്‍
ചെറു മാലാഖകള്‍ കൂട്ടം കൂട്ടമായി
പൊലിഞ്ഞു പോകുന്നു
കൂട്ടി മുട്ടലുകളിലുടെ പകര്‍പ്പില്‍
പരസ്പരാലിംഗ ബദ്ധരായി
മകരന്ദം പങ്കുവച്ചു
താഴേക്കു നിപതിക്കുമ്പോള്‍
ആത്മ നൊമ്പരം
രാത്രി മാറി പുലര്‍കാലം വരേക്കും
ദൃശ്യമാമി കാഴ്ച
ചാരമായി മരത്തിലും
മണ്ണിലും പറ്റി പിടിക്കുമ്പോള്‍
അറിയാതെ ഇഹലോകം
വിട്ടകലുന്നു ചെറു പ്രാണികള്‍
അപ്പോഴും ഇതൊന്നുമറിയാതെ
സുഖമായി ഉറങ്ങി ഉണരുന്നവനു
നേരെ വീണ്ടും പുഞ്ചിരി തൂകി
നില്‍ക്കുന്നു താരകങ്ങളോരായിരം
നക്ഷത്രങ്ങള്‍ നിറം പിടിപ്പിച്ചു
ശലഭ ചിറകിലാകെ നിറഞ്ഞു
തണുത്ത സുഖകരമായ
രാത്രിയുടെ ആകാശമാകെ
അറിയുന്നു സ്നേഹത്തിന്‍
ചെറു മാലാഖകള്‍ കൂട്ടം കൂട്ടമായി
പൊലിഞ്ഞു പോകുന്നു
കൂട്ടി മുട്ടലുകളിലുടെ പകര്‍പ്പില്‍
പരസ്പരാലിംഗ ബദ്ധരായി
മകരന്ദം പങ്കുവച്ചു
താഴേക്കു നിപതിക്കുമ്പോള്‍
ആത്മ നൊമ്പരം
രാത്രി മാറി പുലര്‍കാലം വരേക്കും
ദൃശ്യമാമി കാഴ്ച
ചാരമായി മരത്തിലും
മണ്ണിലും പറ്റി പിടിക്കുമ്പോള്‍
അറിയാതെ ഇഹലോകം
വിട്ടകലുന്നു ചെറു പ്രാണികള്‍
അപ്പോഴും ഇതൊന്നുമറിയാതെ
സുഖമായി ഉറങ്ങി ഉണരുന്നവനു
നേരെ വീണ്ടും പുഞ്ചിരി തൂകി
നില്‍ക്കുന്നു താരകങ്ങളോരായിരം
Comments