അറിയുന്നു ഞാന്‍

അറിയുന്നു ഞാന്‍



പരിരംഭണ സുഖലയ
ലഹരിയില്‍ കിടന്നു
തിരകള്‍ തലോടി

മിനുസ്സമാക്കി
രൂപശില്‍പ്പമായി
കിടന്നുറങ്ങി

ഉണരുമുമ്പേ
കണ്ട സ്വപ്നങ്ങളില്‍
നോവുകൊണ്ടു

നീർമിഴിപീലികള്‍
കരകവിയുവാൻ
കാത്തുനിന്നു

മൗനമുടച്ചു
ആര്‍ത്തിരമ്പുവാന്‍
അലിഞ്ഞു  ചേരുവാന്‍

പൊക്കിള്‍ കൊടിബന്ധമറ്റു
കമഴ്ന്നു മലര്‍ന്നു
ഇഴഞ്ഞു പിച്ചവച്ചു

വിശപ്പുകള്‍ മാറി മാറി
അലയുന്നു തിരുശേഷിപ്പുകളുടെ
ഉദരക്രിയ നടത്താന്‍

മോഹങ്ങളും മോഹഭംഗങ്ങളും
വല്ലാതെ കുഴക്കുന്നു
മായാ ജടലിതമാം ലോകത്തു

എന്നെയും നിന്നയും തേടി
അറിയുന്നില്ല എന്നിലെ
എന്നെയും നിന്നെയും

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “