തിരികെ വരല്‍..!!


തിരികെ വരല്‍..!!








പടീറ്റയില്‍ ധ്യാനച്ചിരുന്നു
മൗനം പടികടന്നു ഉയര്‍ന്നു
എഴുനിറങ്ങള്‍ കണ്ടു
എഴുസാഗരം താണ്ടി
തുരിയാതീതങ്ങളില്‍
ലഹരി പകര്‍ന്നു
ആജ്ഞയില്‍ മലരിവിരിഞ്ഞു
സഹസ്ര ദലപത്മങ്ങളിലമര്‍ന്നു
പടിയാറും കടന്നു അനര്‍വച്ചനീയമാം
ആനന്ദാമൃതം പകര്‍ന്നു എല്ലാമൊന്നില്‍
ലയിച്ചു പരിപൂര്‍ണ്ണ ശാന്തത
----------------------------------------------
എവിടെ നിന്നോ എടുത്തെറിഞ്ഞതു പോലെ
കീഴ്പ്പോട്ടെക്ക് ഉതിര്‍ന്നു വീണു ഘനമേറി
കണ്ണു തുറന്നു നാലുപുറവും നോക്കി
വെക്തമാല്ലാത്ത മൂടല്‍ മഞ്ഞു
ചുറ്റും നിറഞ്ഞ കണ്ണുകള്‍ ഉറ്റു നോക്കുന്നു
എന്തൊക്കയോ പറയണം എന്നുണ്ട്
നാവില്‍ ഇറ്റുവീണ തുളസി ദലത്തിലുടെ ജലം
വീണ്ടും ഓര്‍മ്മകളിലേക്ക് കണ്ണുകള്‍ അടഞ്ഞു ....

Comments

അഭൌമം, അത്ഭുതം!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “