എന്റെ പുലമ്പലുകള്‍ 37

എന്റെ പുലമ്പലുകള്‍ 37

എന്റെയും നിന്റെയും
സ്വപ്നങ്ങളുടെ നിറമൊന്ന്‍
എവിടെ വഴികള്‍ ഏറെ പോയി
കൂട്ടിമുട്ടിയാലും നാം ഒന്നിച്ചു തന്നെ

പകലോടുങ്ങുമ്പോള്‍ വന്നു ചേരുമല്ലോ
 നിന്‍ കിനാക്കളെല്ലാം
പുഞ്ചിരി തൂകി എന്‍ ചാരേ

വേദന പൂക്കള്‍ തന്നു
മുള്ളുകളെ പഴി ചാരി
സ്നേഹം വിലമതിക്കപ്പെടുന്നില്ല
മുഖങ്ങള്‍ക്കു മതിപ്പെറുന്നു

തരുന്നു നൊമ്പരങ്ങളെനിക്കു ?
എന്തെ അറിയുന്നില്ല കണ്ണുകളുടെ നനവിനെ ,
ലക്ഷങ്ങളുണ്ട് ചന്ദ്രനെ കാംക്ഷിക്കുന്നവര്‍
എത്രനാള്‍ തുടരുമി ഒളിച്ചു കളിക്കുമി
ഹൃദയത്തോട് എന്തായാലും ഒരിക്കലെങ്കിലും
ഗ്രഹണം ബാധിക്കാതെ  ഇരിക്കുമല്ലോ ചന്ദ്രനു

എന്തിനെന്‍ ഓര്‍മ്മകളില്‍ നീ വന്നു നിറയുന്നു
ഉറങ്ങി കിടന്നാഗ്രഹങ്ങളെ ഉണര്‍ത്തുന്നു
നിന്നെ മറന്നതേ ഉള്ളു ഏറെ കഷ്ട്ടപ്പെട്ടുയിപ്പോള്‍
ജീവശവമാം എന്നെ എന്തിനു വേദനിപ്പിക്കുന്നു
പ്രണയത്തെ നെഞ്ചിലേറ്റി കഴിയുന്നു
വീണ്ടും വീണ്ടുമെന്തിനു പരീക്ഷിക്കുന്നു
എന്തിനിത്ര ക്ഷമയെ അളക്കുന്നു
അറിയുക എന്‍ കാമാനകളെ നീ
ഇല്ല വരില്ല സാഗരം  നിന്‍ വഴികളില്‍
എന്തിനു ഇത്ര വിശ്വസമെന്നില്‍ അര്‍പ്പിക്കുന്നു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “