വരാം ഞാന്‍ .....
വരാം ഞാന്‍ .....
നിന്‍ ചുണ്ടിലെ
പാട്ടായി വരാം
നിന്‍ കണ്‍ നിറക്കും
കാഴ്ചയായി വരാം
നിറം നിറക്കും
ശലഭമായി വരാം
പവിഴങ്ങളായി
മഴതുള്ളിയായി വരാം
നിഴല്‍ നാടകത്തിന്‍
ഒളിയായി വരാം
പിരിയാതെ നിന്‍
ഹൃദയത്തിലെ ഹൃദന്തമായി വരാം
തഴുകി ഒഴുകും
കുളിര്‍ക്കാറ്റായി വരാം
കനവിന്‍ നിനവായി
നിത്യം കൂട്ടായി വരാം
മറക്കാതെ മറയാതെ
നിന്‍ ചുണ്ടില്‍ പാട്ടായി വരാം
Comments