നോവും മനം

നോവും  മനം


മഴയോടോ കാറ്റൊടോ
ആരോടുള്ള യുദ്ധത്തിനാണ്
മാനത്തു വില്ല് ഒരുങ്ങിയത്

കുപ്പിവള കിലുക്കത്തിനിടയില്‍
മിടിക്കുന്ന ഇടനെഞ്ചില്‍
കാത്തു സുക്ഷിച്ച വികാരം

മിഴിചെപ്പിൽ നിറഞ്ഞു
വിരഹ കദന കടൽ.
ഹൃദയ മുരളിക തേങ്ങി

തിരകള്‍ പതഞ്ഞു
ചുബിച്ചകന്നു
നാണത്തോടെ കര

വേണ്‍ ശംഖില്‍
ഉടഞ്ഞു പോകാതെ
ജീവന്റെ തുടിപ്പുകള്‍

നെഞ്ചിന്‍ കൂട്ടില്‍
വിരിയാന്‍ കൊതിച്ചു
ശലഭങ്ങലും മൊട്ടുകളും

കശക്കി എറിയാന്‍
കാത്തു കാശ്മലരാം
ക്ഷുദ്ര ജീവികൾ  തക്കം പാര്‍ത്തു

കാഴ്ചകളില്‍
കവിമനം നൊന്തു
അറിയാതെ ചലിച്ചു തൂലിക

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “