കുറും കവിതകള്‍ 410

കുറും കവിതകള്‍ 410

കൊത്തി മിനുക്കുന്നുണ്ട്‌
കടല്‍കടന്നു വന്നു
വിരഹത്തിന്‍ ചൂടില്‍

ഉത്സവ പറമ്പില്‍
മണം പരത്തുന്നുണ്ട്
കൊതിയനാം   കാറ്റ്

അടിയേറെ കൊള്ളുന്നുണ്ട്
അലറികരഞ്ഞിട്ടും
കാശുവാങ്ങുന്നു മറ്റുവല്ലവരും

ആറാട്ട്‌ കഴിഞ്ഞു
മേളകൊഴുപ്പോടെ
ഒരുങ്ങുന്നു പുറപ്പാട്

നനഞ്ഞ മണ്ണിന്‍ മണം
ഓര്‍മ്മകള്‍ പ്രദക്ഷിണം വെക്കുന്നു
ചെമ്മണ്‍പാതയിലുടെ

മഴനനഞ്ഞും
നൂറുംപാലും ആടി നില്‍പ്പുണ്ട്
ദോഷമകറ്റാന്‍ നാഗദൈവങ്ങള്‍

നഷ്ടപ്രതാപതിന്‍ ഓര്‍മ്മകള്‍
അയവിറക്കികൊണ്ട്
നോവുമായി മരക്കുറ്റി

എണ്ണയും മെഴുക്കും
തിണ്ണയിലൊരു കാത്തിരുപ്പ്
ദേവിയുടെ കാവലാള്‍

ആറാടുന്നുണ്ട്
വലം പിരിശംഖിന്‍
ജലതീര്‍ത്ഥത്തില്‍ കുളിര്‍മ്മയില്‍

നെഞ്ചോടു അടക്കിപ്പിടിച്ചു
ജീവനെയെന്നപോല്‍
തേവര്‍ തുണക്കട്ടെ ..!!

മുടിയഴിച്ചിട്ട്
വരുന്നുണ്ട് വാളുമായി
ദേവി കാത്തോളണേ !!

ലക്ഷങ്ങളോളം
ദീപപ്രഭ
അകറ്റി മനസ്സിന്‍ ഇരുളിനെ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “