കവിത

കവിത

ജീവിതത്തിന്‍ ഉറവിടം
സുഖദുഖങ്ങളുടെ
ആശ്വാസ വിശ്വാസങ്ങളുടെ

ഔഷധ  സമാനമാം
മൃത സഞ്ജീവനി
വിരഹത്തില്‍ തോഴി

കാലത്തിനതീതമാം
മൗനത്തിന്‍ താഴവാര മധുരം
നിത്യനൈമിത്യങ്ങളില്‍  പങ്കാളി

സന്തത സഹചാരിയായി
അമൃതം പൊഴിക്കുമെന്‍
ജീവല്‍ പ്രേരകം

അക്ഷര ബീജം വളര്‍ന്നു
വരികളിലുടെ വിരിഞ്ഞു
പുഷ്പ്പിച്ചു  കായിട്ടു

നെഞ്ചില്‍ ഊയലാടും
ആനന്ദ വാഹിനിയായ്
വിരല്‍ തുമ്പിലൂറും

ആശാമലരാം
സുഗന്ധം പൊഴിക്കും
എന്‍ കവിത

Comments

നന്നായി.
കുഞ്ഞ്‌ കുഞ്ഞ്‌ അക്ഷരതെറ്റുകൾ!!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “