നിന്റെ മിഴികളിലെ ലോകം
നിന്റെ മിഴികളിലെ ലോകം മൈലാഞ്ചി മൊഞ്ചുള്ള മാനം കണ്ടു മനസ്സൊന്നു മയിൽ പേടയായി മാറിയല്ലോ മനോഹര നൃത്തം ചുറ്റി] നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ലാ ലല ലല ആ ആഹ ഹ ഓ ഓഹ ഹോ ആ ആഹഹ ചിരി നിറഞ്ഞ നിൻ മിഴുകളും ചാരുതയാർന്ന മുല്ലപ്പൂ നറുമണവും നിലാവുള്ള രാത്രിയുടെ കുളിരിൽ നിന്നോർമ്മകളിൽ ഉറക്കമില്ലാതെ] നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ഹൃദയം പാടുന്നു മൗന സംഗീതം വെളിച്ചം തിരയിളക്കി നിഴൽ പരത്തി പ്രണയത്തിന്റെ പുതുയാത്ര തുടങ്ങി നിശാവേളയിൽ നക്ഷത്രങ്ങൾ കൺ ചിമ്മി നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു രാവുറങ്ങി നിഴൽ മയങ്ങി രവിയുടെ പുഞ്ചിരി വീണു തിളങ്ങി കാതോർത്തു കൺ മിഴിച്ചു കാത്തിരുന്നു പദചലനങ്ങളുടെ കിലുക്കത്തിനായ് നിൻ മിഴികളിൽ കണ്ടൊരു ലോകം കാണുവാൻ കൊതിയോടെ ഹൃദയം മൂളുന്നു ജീ ആർ കവിയൂർ 27 02 2026 (കാനഡ, ടൊറൻ്റോ)