പ്രതീക്ഷ

പ്രതീക്ഷ

ഇരുട്ടിനുള്ളിലും ഒരു വെളിച്ചം കാത്തിരിപ്പുണ്ട്,
കാണാത്ത മഴയിലും ഒരു പൂവിൻ നനവുണ്ട്,
ഭയന്നുണരുന്ന രാത്രികൾ കടന്നുപോകും പതിയെ,
പുലരിയിൽ പുഞ്ചിരിക്കാൻൊരു വഴിയുമുണ്ടാകും.

നോവിന്റെ കൈകൾ കൊണ്ടു കോതിയ പല്ലവികളിൽ
സ്നേഹത്തിൻ നറുതേൻ തുളുമ്പുന്ന അക്ഷരങ്ങളുണ്ട്,
തളർന്നുവീണാലും വഴിയേകാൻ കൈപിടിക്കാൻ
കൂടെയുള്ളോരു കരുതലിൻ സാന്നിധ്യമുണ്ട്.

ഇന്നലെ പെയ്തൊഴിഞ്ഞ കാറ്റിന്റെ നൊമ്പരങ്ങൾ
നാളെയാം പൂക്കാലത്തിൻ വാതിലുകൾ തുറക്കും,
കണ്ണീരിൻ കടലിനപ്പുറം ഒരൊറ്റക്കരയിൽ
തീർച്ചയായും നമ്മുടെ സ്വപ്നങ്ങൾ പൂവിടും.

രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ