കാത്തിരിപ്പിന്റെ നിഴലകന്നു

കാത്തിരിപ്പിന്റെ നിഴലകന്നു
കാത്തിരിപ്പിന്റെ നിഴലകന്നു മെല്ലെ
കാതിൽ കേൾക്കായ് മധുരധ്വനി
കരളിന്റെ നോവകന്നു കാരണമേതോ
കാണുവാനായ് കാത്തുനിന്നു ഹൃദയം

മിഴികളിൽ പൂത്തൊരു സ്വപ്നം പോലെ
മനസ്സിൽ നീ വീണ്ടും വന്നുവല്ലോ
മറന്നുപോയെന്ന മിഥ്യാമൊഴികൾ
മധുരമാം ഓർമ്മയിൽ അലിഞ്ഞുപോയി

വിരഹത്തിൻ ചൂടകന്നൊരു നേരം
വീണുടഞ്ഞ മോഹങ്ങൾ ചേർത്തുവെച്ചു
വരണ്ടുപോയ ഹൃദയതീരത്ത്
വസന്തമായ് നീയിന്നു വന്നുവല്ലോ

കാലമേൽപ്പിച്ച മുറിവുകളെല്ലാം
കാറ്റിലലിഞ്ഞൊരു മഞ്ഞുതുള്ളിപോൽ
കാണാത്ത ദൂരങ്ങൾ താണ്ടിവന്നൊരു
കാതരമാം സ്നേഹമായ് നീയണഞ്ഞു

രചന: ജീ ആർ കവിയൂർ
23 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ