കനവുകൾ മാഞ്ഞ വഴി
കനവുകൾ മാഞ്ഞ വഴി
കണ്ണീരിൽ കുതിർന്നൊരു യാത്രാമൊഴിയാൽ,
കരിഞ്ഞൊരാ കാട്ടുതീപോൽ നെഞ്ചിൽ നീറി,
കനവുകൾ മാഞ്ഞൊരു പെരുവഴിയോരത്ത്,
കാലത്തിൻ സാക്ഷിയായ് ഞാൻ മാത്രം നിന്നു.
തീനാളംപോലെരിഞ്ഞ പ്രണയത്തിൻ,
തിരിനാളം കെട്ടണഞ്ഞ നിമിഷം,
തിരികെ വരാത്തൊരു വഴിതേടി എൻ-
മിഴികൾ മാത്രമൊരു പുഴപോലൊഴുകി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമ്മൾ-
ക്കണയാത്ത ദീപമായ് ചേരാം,
അകലെയകന്നു പോയെന്നാലും ഈ
ഹൃദയത്തിൻ തുടിപ്പിലായ് നീ മായാതെ നിൽക്കും.
മുറുക്കിപ്പിടിച്ച കൈകളിലും
മണൽപോൽ വഴുതിപ്പോയി,
മിച്ചമായത് ശൂന്യത മാത്രം,
നൊമ്പരമായി നീണ്ടൊരു ഓർമ്മയും.
രചന: ജീ ആർ കവിയൂർ
26-09-2026
(തിരുവല്ല, കവിയൂർ)
Comments