നാദബ്രഹ്മം

നാദബ്രഹ്മം
നാദമായ് നീയുണരേ
എൻ ഉള്ളിൽ ദേവാ,
സ്വരമായ് നീയൊഴുകേ
എൻ വീണയിൽ നാഥാ...

സ രി ഗ മ പ ധ നി
സ്വരമാല ചാർത്തുമ്പോൾ,
താളമായ് നീയേ വന്നു
ഹൃദയം തഴുകണേ...

രാഗത്തിൻ നിറമായി
നീയെന്നിൽ നിറയുമ്പോൾ,
മൗനത്തിൻ തീരത്തും
മധുരനാദം കേൾക്കുന്നു...

പല്ലവി

നാദബ്രഹ്മമേ...
നാദബ്രഹ്മമേ...
എൻ ഗാനം നിൻ പാദത്തിൽ
അർപ്പണമാകണേ...

ശ്രുതിയിലായ് നീയുണ്ട്,
ലയത്തിലായ് നീയുണ്ട്,
പാടുന്ന ഓരോ സ്വരവും
നിൻ നാമമാകണേ...

വീണയുടെ തന്ത്രിയിൽ
വിരിയുന്ന ഓരോ നാദം,
എൻ ജന്മം തേടുന്ന
ദിവ്യമായൊരു ഗീതം...

പല്ലവി

നാദബ്രഹ്മമേ...
നാദബ്രഹ്മമേ...
എൻ ഗാനം നിൻ പാദത്തിൽ
അർപ്പണമാകണേ...

രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം