ഓർമ്മയുടെ ചായക്കപ്പ് (ഗസൽ).
ഓർമ്മയുടെ ചായക്കപ്പ് (ഗസൽ).
ജനാലയ്ക്കൽ ഇരുന്നീ ലോകം കാണുന്നു ഞാൻ മെല്ലെ,
ഓർമ്മതൻ താളുകൾ ഓരോന്നായ് മറിയുന്നു മെല്ലെ.
തൂലിക തൻ ശേഷിപ്പുകൾ മാത്രം തുണയായ് ഈ വേളയിൽ,
ഹൃദയത്തിലോ സങ്കടക്കടൽ തിരയടിക്കുന്നു മെല്ലെ.
ഒരു കോപ്പ ചായയിലാണെന്റെ ലോകം വിരിയുന്നത്,
പ്രഭാതകിരണങ്ങൾ മഞ്ഞിൽ പുണരുന്നു മെല്ലെ.
കാലം ഈ നിമിഷത്തിൽ തങ്ങിനിൽപ്പൂ നിശ്ചലം,
എന്റെ ചിന്തകൾ എന്നിലായ് അലിഞ്ഞുചേരുന്നു മെല്ലെ.
കഠിനയത്നം കനിവായ് മാറും പുലരി വരും നിശ്ചയം,
ക്ഷമയോടെ കാത്തിരിക്കൂ സ്വപ്നം പൂവിടും മെല്ലെ.
വരികളിലായ് സ്വർണ്ണനിറം ചാലിക്കുന്നു ജി ആർ,
മധുരമായീ ഗസൽ ലോകമെങ്ങും പടരുന്നു മെല്ലെ.
ജീ ആർ കവിയൂർ
24 02 2026
( കാനഡ, ടൊറൻ്റോ)
Comments