വാക്കുകൾക്ക് അർത്ഥം
വാക്കുകൾക്ക് അർത്ഥം
പറയാതെ സൂക്ഷിച്ചൊരു സത്യം
ഹൃദയത്തിൽ മൗനമായി കിടക്കും
കാലം അതിനെ തൊടുമ്പോൾ
പതിയെ അതിന് ജീവൻ വരും
ചില വാക്കുകൾ കേൾക്കാനല്ല
ഹൃദയം തൊടാനാണ് പിറക്കുന്നത്
നേരം കടന്നുപോകുമ്പോഴാണ്
അവയുടെ വില നാം അറിയുന്നത്
അകലം ചിലതെല്ലാം പഠിപ്പിക്കും
നഷ്ടം പലതും തിരിച്ചറിയിക്കും
കണ്ണുകൾ പറയാത്ത കാര്യങ്ങൾ
ഒരു നിമിഷം പറഞ്ഞുതരും
വൈകിയെത്തുന്ന തിരിച്ചറിവും
ജീവിതത്തിന്റെ ഭാഗം തന്നെയാണ്
മനസ്സിൽ തങ്ങി നിന്നതെല്ലാം
ഒരുനാൾ അർത്ഥമായി മാറും
രചന: ജീ ആർ കവിയൂർ
24 -09-2026
(തിരുവല്ല, കവിയൂർ)
Comments