കാലത്തിൻ്റെ ഒരു പോക്കേ



കാലത്തിൻ്റെ ഒരു പോക്കേ



കാലത്തിൻ്റെ ഒരു പോക്കേ…

ശിലായുഗം മുതൽ ഇന്നോളം…

മാറിയതെന്ത് മനുഷ്യനിൽ?

മാറാതെ നിൽക്കുന്നത് എന്താവും?


കല്ലു ഉരുട്ടിയ കാലങ്ങളിൽ നിന്ന്

കൃത്രിമബുദ്ധിയിലേക്കൊഴുകി നീങ്ങി,

ശിലയിലെ കയ്യൊപ്പിൽ നിന്ന്

വിരൽത്തുമ്പിലെ ലോകം തുറന്നു.


കാളവണ്ടിയുടെ മണിച്ചിലമ്പിൽ നിന്ന്

ആകാശനൗകയുടെ മിന്നൽവേഗം,

മന്ദഗതിയിൽ നടന്ന കാലം

ഇന്ന് മിന്നൽ പോലെ പായുന്നു.


അന്തർദൃശ്യജാലക വല — ഇന്റർനെറ്റ്,

അതേ… അങ്ങിനെയും വിളിക്കാം,

അകലെ ഉള്ളവരെ അടുപ്പിച്ചാലും

അടുത്തവരെ അകറ്റും ചിലപ്പോൾ.


ഉപകാരവും ഉപദ്രവവും ചേർന്ന്

മനസ്സിൻ്റെ കണ്ണാടി പോലെ,

ഒരു വിരൽതുമ്പിൽ ലോകം വന്നപ്പോൾ

മനുഷ്യൻ നിന്നത് എവിടെയോ?


ചന്ദ്രനിലെത്തി പതാക നട്ടു,

നക്ഷത്രങ്ങൾ എണ്ണി പഠിച്ചു,

സ്വഹൃദയത്തിലെ സമാധാനം

ഇന്നും തേടി നടക്കുന്നു…


കാലത്തിൻ്റെ ഒരു പോക്കേ…

മനുഷ്യൻ തേടുന്ന ഒരു നോക്കേ…


ജീ ആർ കവിയൂർ 

27 02 2026

(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “