പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ)

 പിന്നെയും ആ രാത്രി ഓർമ്മ വന്നു ( ഗസൽ)

കുളിരുള്ള കാറ്റിലായ് നിന്റെ മൊഴികൾ ഓർമ്മ വന്നു
നിലാവു തൊട്ടപ്പോൾ പഴയൊരു സമ്മാനം ഓർമ്മ വന്നു

മൗനങ്ങളിൽ പോലും നിന്റെ രാഗങ്ങൾ ഓർമ്മ വന്നു
വീണ മീട്ടും ഹൃദയത്തിലൊരു മഴവില്ല് ഓർമ്മ വന്നു

തനിച്ചായ വീഥികളിൽ നടന്നു നീങ്ങവേ ഓർമ്മ വന്നു
അന്ന് നമ്മൾ കണ്ടുമുട്ടിയ നിമിഷങ്ങൾ ഓർമ്മ വന്നു

മറഞ്ഞ സായാഹ്നത്തിൻ സുഗന്ധം വീണ്ടും ഓർമ്മ വന്നു
നനഞ്ഞ കണ്ണുകളിൽ ആ രാത്രികൾ ഓരോന്നും ഓർമ്മ വന്നു

ഒഴിഞ്ഞു കിടക്കും തെരുവും മങ്ങിയ ചന്ദ്രനും ഓർമ്മ വന്നു
നിന്റെയാ ആദ്യ ചിരി തൻ മാന്ത്രികത ഓർമ്മ വന്നു

'ജി ആർ' തൻ മനസ്സിപ്പോഴും സമ്മതിക്കില്ല, എങ്കിലും ഓർമ്മ വന്നു
സംഗീതം പൊഴിയുമ്പോൾ ആ രാത്രി വീണ്ടും ഓർമ്മ വന്നു

ജി ആർ കവിയൂർ
26-02-2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “