നഷ്ടത്തിനപ്പുറം
നഷ്ടത്തിനപ്പുറം
പിരിഞ്ഞുപോയ വഴിയിലും
നിന്റെ കാൽപ്പാടുണ്ടായിരുന്നു
കാലം മായ്ച്ചുകളയാൻ നോക്കിയിട്ടും
മനസ്സ് സൂക്ഷിച്ചുവച്ചു
അരികിലില്ലെന്ന സത്യം
അകലെയൊരു വേദനയായി
പറയാതെ പോയ വാക്കുകൾ
പിന്നെയും കാതിൽ മുഴങ്ങി
കാണാതിരുന്ന നാളുകൾ
കൂടുതൽ അടുത്താക്കി
തൊടാനാകാത്ത സാന്നിധ്യം
തണലായി കൂടെയിരുന്നു
നഷ്ടം ചിലപ്പോൾ നൽകുന്നത്
നിലനിൽക്കുന്നൊരു സ്നേഹമാണ്
മറന്നുവെന്ന് കരുതിയാലും
മനസ്സ് നിന്നെ തേടുന്നു
രചന: ജീ ആർ കവിയൂർ
24 -09-2026
(തിരുവല്ല, കവിയൂർ)
Comments