കടം കൊണ്ട ബുദ്ധി

കടം കൊണ്ട ബുദ്ധി
കടം കൊണ്ട ബുദ്ധി കൊണ്ട്
ഭൗതികമായി തേടുന്നു,
വാക്കുകളുടെ പ്രതിബദ്ധത
ബന്ധമില്ലാതെ അന്ധമായി അലയുന്നു.

അർത്ഥങ്ങൾ തേടിയിറങ്ങുമ്പോൾ
അനർത്ഥങ്ങൾ കൂടെ വരുന്നു,
മനസ്സിന്റെ മൗനഭാഷ
മൊഴികളിൽ തട്ടി ചിതറുന്നു.

കണ്ടതെല്ലാം സത്യമെന്നു
കരുതി വഴിതെറ്റുമ്പോൾ,
കാണാത്തൊരു സത്യത്തിന്റെ
വാതിൽ മെല്ലെ തുറക്കുന്നു.

അറിവിന്റെ അഹങ്കാരത്തിൽ
അറിയാത്തതായ് നിൽക്കുമ്പോൾ,
സ്വയം തേടിയ യാത്രയിൽ
സ്വയം തന്നെ മറന്നുപോകുന്നു.

രചന: ജീ ആർ കവിയൂർ
24 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ