പാൽക്കടലിലെ മഹാവിഷ്ണു

പാൽക്കടലിലെ മഹാവിഷ്ണു 

പാൽക്കടലിൻ വെള്ളിത്തിരയിൽ,
ശാന്തനായി മഹാവിഷ്ണു ശയിക്കുന്നു,
അനന്തന്റെ മൃദുമേൽത്തട്ടിൽ,
അഖിലവും സ്വപ്നമായ് ചിരിക്കുന്നു.

വെൺനുരകൾ മുത്തായ് ചിതറി,
താരങ്ങൾ ദീപമായ് തെളിഞ്ഞു,
നീലിമയിൽ നിശ്ശബ്ദമായി,
നാരായണൻ ലോകം കാത്തു.

നാഭിയിൽ വിരിഞ്ഞൊരു താമര,
അതിലൊരു സൃഷ്ടിതൻ നാദം,
ബ്രഹ്മാവിൻ കണ്ണുകളിൽ വീണ്ടും,
പുതുലോകം പിറവിയെടുത്തു.

കടലിനെ ദേവന്മാർ കടഞ്ഞപ്പോൾ,
കൈകളിൽ വാസുകി ചുറ്റി,
മന്ദരഗിരി നടുവിൽ നിന്നു,
അമൃതത്തിൻ തേടൽ തുടങ്ങി.

ആഴത്തിൽ ആദ്യം വിഷമുയർന്നു,
പിന്നെ ധനം പലതും വന്നു,
പുഞ്ചിരിയോടെ ലക്ഷ്മി വിരിഞ്ഞു,
നാരായണനിൽ ലയിച്ചുനിന്നു.

പാൽക്കടൽ ഇന്നും പാടുന്നു,
തിരുനാമം ഉള്ളിൽ നിറയട്ടെ,
പാദാരവിന്ദത്തിൽ മനസ്സർപ്പിച്ചാൽ,
നാരായണാ, നീയേ ശരണം.

രചന: ജീ ആർ കവിയൂർ
26-09-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ