നാട്ടുവഴിയിലെ കാഴ്ച്ചകൾ

നാട്ടുവഴിയിലെ കാഴ്ച്ചകൾ
പുഴയോര വീടിന്റെ ജാലകവാതിൽക്കൽ  
മഴവില്ലുപോലെന്റെ കണ്ണുകൾ നീളുന്നു,  
തെങ്ങോലയാടുന്ന കായലിൽ നോക്കിക്കൊണ്ട്  
വെറുതേയിരിക്കുവാൻ എന്തൊരു ഭംഗി!  

ഇലകളാടും കുളിർകാറ്റിലൂടൊന്നു  
മലയാള നാടിന്റെ ഗന്ധം തുളുമ്പുന്നു,  
വെള്ളം തുഴഞ്ഞൊരു കെട്ടുവള്ളം പാഞ്ഞുപോയ്‌  
വെൺപ്രാവുകൾ മേലെ വട്ടമിട്ടു പറക്കുന്നു.  

പഴമ തുളുമ്പുന്ന ഇല്ലത്തെ കോലായിൽ  
പച്ചപ്പിൻ ചന്തം വിടർന്നുനിൽക്കുന്നു,  
പാടവരമ്പത്തെ പാട്ടിന്റെ ഈണത്തിൽ  
പൂവുകൾ പോലും തലയാട്ടി നിൽക്കുന്നു.  

ഓർമ്മകൾ തൻ പായ്മരക്കപ്പൽ  
ഈ മനോഹര തീരത്തു കാത്തുനിൽക്കുന്നു,  
കാൽവെയ്പ്പുപോലെന്റെ കവിതയിൽ മായാതെ  
കേരള നാടിന്റെ ദൃശ്യങ്ങൾക്കു എന്തൊരു ഭംഗി!

രചന: ജീ ആർ കവിയൂർ
27-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ