അക്ഷരങ്ങളുടെ കാത്തിരിപ്പ്

അക്ഷരങ്ങളുടെ കാത്തിരിപ്പ്
അക്ഷരങ്ങൾ വേട്ടയാടുന്നു
അക്ഷമയോടെ കാത്തിരുന്നു,
പറയാതെ പോയ ചിന്തകൾ
പദങ്ങളായി പിറക്കുവാൻ.

മനസ്സിന്റെ കോണിൽ മൂടിയ
ഓർമ്മകൾ ഉണരുമ്പോൾ,
മൗനത്തിന്റെ താളുകളിൽ
മഷിയായി പടരുന്നു.

കാണാത്ത കാഴ്ചകളെല്ലാം
വരികളായി മാറുന്നു,
തൊടാത്ത വികാരങ്ങൾ പോലും
കവിതയായി നിറയുന്നു.

തൂലികത്തുമ്പിൽ നിന്നൊരു
ലോകം പതിയെ വിടരുമ്പോൾ,
എഴുതിയതിനെക്കാൾ ഏറെ
പറയാതെ ശേഷിക്കുന്നു.

രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ