മഹാഭാരതത്തിലെ മഹായോദ്ധാക്കൾ — കർണ്ണനും അർജുനനും

മഹാഭാരതത്തിലെ മഹായോദ്ധാക്കൾ — കർണ്ണനും അർജുനനും
സൂര്യതേജസ്സോടെ നദിയിലൊഴുകിയെത്തി,
കവചകുണ്ഡലങ്ങളോടെ കർണ്ണൻ പിറന്നു;
അമ്മയുടെ കൈവിട്ടു വിധിയുടെ വഴിയിൽ,
അപരിചിതനായി ജീവിതം തുടങ്ങി.

ഗുരുക്കന്മാർ തള്ളിയിട്ടും തളർന്നില്ലവൻ,
പരശുരാമനിൽനിന്ന് ആയുധം പഠിച്ചു;
വില്ലാളിയാകുവാൻ കഠിനമായി പൊരുതി,
വീരതയുടെ പാതയിൽ മുന്നേറി നിന്നു.

ജാതിയുടെ പേരിൽ പഴികൾ കേട്ടവനും,
ദുര്യോധനനിൽ സൗഹൃദം കണ്ടെത്തിയവനും;
നൽകിയ വാക്കിനുവേണ്ടി ജീവൻ മറന്നവൻ,
ദാനവീരനായി ലോകത്തിൽ നിന്നവൻ.

മറുവശത്ത് പാണ്ഡവരിൽ അർജുനൻ വളർന്നു,
ഗുരുവിൻ ശിക്ഷണത്തിൽ മികവു നേടി;
കൃഷ്ണൻ തേരാളിയായ് കൂടെ നിന്നപ്പോൾ,
ഗാണ്ഡീവമേന്തി ധർമ്മയുദ്ധം ചെയ്തു.

ലക്ഷ്യത്തിൽ മാത്രം കണ്ണുറപ്പിച്ചവൻ,
അസ്ത്രവിദ്യയിൽ മികവിന്റെ കൊടുമുടി തൊട്ടു;
കൃഷ്ണന്റെ വാക്കുകൾ ഹൃദയത്തിൽ ചേർത്ത്,
യുദ്ധഭൂമിയിൽ വീരനായ് മുന്നേറി.

ഒരുവശം കണ്ണീരിൽ തീർന്നൊരു കർണ്ണൻ,
മറുവശം ധർമ്മവഴിയിൽ നിന്നൊരു അർജുനൻ;
മഹാഭാരതത്തിന്റെ രണ്ട് മഹായോദ്ധാക്കൾ,
കാലം കഴിഞ്ഞാലും ഓർമ്മയിൽ നിലക്കും.

രചന: ജീ ആർ കവിയൂർ
27-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ