ഒരുമയുടെ വഴിയിൽ

ഒരുമയുടെ വഴിയിൽ
വഴികൾ പലതായാലും
ലക്ഷ്യം ഒന്നാകുമ്പോൾ
കൈകൾ കോർത്തു നടക്കാം
പുതിയൊരു പുലരിയിലേക്ക്.

കാറ്റിന്റെ കൈപിടിച്ച്
പൂക്കളെ തഴുകിപ്പോകാം
വെയിലിന്റെ ചൂടിലും
തണലായി മാറാം.

പറയാതെ പോയ വാക്കുകൾ
പുഞ്ചിരിയിൽ ചേർത്തുവെക്കാം
കഴിഞ്ഞുപോയ വേദനകൾ
കാറ്റിനൊപ്പം മറക്കാം.

നാളെയെ ഭയപ്പെടാതെ
ഇന്നിനെ സ്നേഹിച്ചുകൊണ്ട്
ഒരുമയുടെ വെളിച്ചത്തിൽ
നമുക്കൊരു ലോകം തീർക്കാം.

രചന: ജീ ആർ കവിയൂർ
27-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ