കാത്തിരിപ്പിന്റെ നൊമ്പരം
കാത്തിരിപ്പിന്റെ നൊമ്പരം
നീയെന്ന വസന്തം വരുമെന്ന പ്രതീക്ഷയിൽ,
നിഴലായി നിൽക്കുന്നു പൂമരമിന്നും,
മഴത്തുള്ളി തഴുകും ഓർമ്മച്ചില്ലയിൽ,
പൂവായി വിരിയുന്നു കാത്തിരിപ്പിന്റെ നൊമ്പരം.
ഇലകൊഴിയും കാലത്തിൻ മൂകമാം വീഥിയിൽ,
പദചലനത്തിനു കാതോർത്തിടുന്നു.
ഇരുളുന്ന സന്ധ്യകൾ മൂടുപടമണിയവേ,
മിഴിനീരിൽ മായുന്നു നിൻ മുഖചിത്രം.
കാലങ്ങൾ സാക്ഷിയായ് നിൽപ്പൂ മുമ്പിൽ,
മോഹങ്ങൾ മായാതെ കതിരിടുന്നു.
ഒരു നോക്കു കാണുവാൻ ജീവന്റെ ജീവനായ്,
നെഞ്ചോടു ചേർക്കുന്നു മൗനതീനാളങ്ങൾ.
എങ്കിലും നീയെന്ന പുലരിയെപ്പുൽകുവാൻ,
ഇതളുകൾ കാത്തുവെച്ചീ മരം നിൽക്കുന്നു.
ഒരു മൃദുകാറ്റായി നീയൊന്നു തൊട്ടാൽ,
വസന്തമായ് പൂക്കുമെൻ ചില്ലകളോരോന്നും.
രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)
Comments