അരികിലെത്തും വരെ

അരികിലെത്തും വരെ
നിന്റെ വരവിനായി കാത്തിരിക്കും
നിലാവു വീഴും വഴിത്താരയിൽ
പറയാതെ പോയ വാക്കുകളെല്ലാം
പൂവായി വിരിയും മനസ്സിൽ

കാറ്റിലൊഴുകുന്ന മധുരഗന്ധം
നിന്റെ സാന്നിധ്യം അറിയിക്കും
കണ്ണുകൾ തേടുന്ന ആ നിമിഷം
പുഞ്ചിരിയായി മാറിടും

തൊടാതെ തന്നെ അരികിലിരുന്ന്
മനസ്സിലെ നോവുകൾ കേൾക്കാം
പങ്കുവെക്കാതെ പോയ സ്വപ്നങ്ങൾ
ഒന്നായി ചേർത്തുവയ്ക്കാം

കാലം എത്ര അകലെയായാലും
കാത്തിരിപ്പിന് നിറം മങ്ങില്ല
നീ വരുമെന്നൊരു പ്രതീക്ഷയിൽ
ഈ സ്നേഹം എന്നും നിലനിൽക്കും

രചന: ജീ ആർ കവിയൂർ
24 -09-2026
(തിരുവല്ല, കവിയൂർ) 




Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ