ധ്രുവചരിതം

ധ്രുവചരിതം
കാടുകയറിടും ബാലനാം ധ്രുവൻ,  
തേടിയെത്തിടുന്നു തപസ്സുമായ്;  
പാടിയുറക്കുമീ ജീവിതവീഥിയിൽ,  
നാടൻ പാട്ടിന്റെ ഈണം പോലെ!  

അഞ്ചു തികയാത്ത കുഞ്ഞു മനസ്സിതിൽ,  
നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾ;  
അഞ്ചുമാസം നീണ്ട കഠിനമായ്,  
വഞ്ചനയേതുമില്ലാതെയങ്ങനെ!  

കാരുണ്യവാരിധി മാടി വിളിക്കവെ,  
ഗരുഡ വാഹനത്തിൽ വന്നേറിടുന്നു;  
പെരുമയാർന്ന ആ ദിവ്യ രൂപത്തിൽ,  
തിരുമടിത്തട്ടിൽ ഇരുത്തിടുന്നു!  

ധ്രുവനക്ഷത്രമായ് മിന്നിടുമ്പോഴും,  
കരുണയാൽ വാഴും മനസ്സുകൾ;  
തിരുമുമ്പിൽ ഭക്തിയോടെന്നുമേ,  
കരുതലായ് നമ്മൾ കാണുന്നു!  

കർമ്മഫലത്തിന്റെ പാതയിലൂടെ,  
ധർമ്മം പുലർന്നു തുളുമ്പിടുന്നു;  
നിർമ്മലമായ ആ ചിന്തകളോടെ,  
നന്മയുടെ പൂക്കൾ വിരിഞ്ഞിടുന്നു!  

ഓർമ്മകളിൽ എന്നും മായാത്തതായും,  
പ്രാർത്ഥനയായി എന്നും മുഴങ്ങിടാൻ;  
നാരായണീയമാം ഈ കഥ കേൾക്കവേ,  
നൈർമല്യം പൂണ്ടുപോം നമ്മൾ പോലും!

രചന: ജീ ആർ കവിയൂർ
25-09-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ