സ്വയം സ്നേഹിക്കുമ്പോൾ

 സ്വയം സ്നേഹിക്കുമ്പോൾ
ഹൃദയം സ്വതന്ത്രമാകും.

എല്ലാവർക്കും ഇഷ്ടമാകാൻ
തളർന്ന ദിനങ്ങൾ പിന്നിലായി.

മനസിനെ ബദ്ധമാക്കിയ
അംഗീകാര ദാഹം ഉരുകിപ്പോയി.

ഇനി ഞാൻ എന്റെ കൂട്ടായി,
എന്റെ വഴിക്ക് ഞാൻ വെളിച്ചമായി.

ഇഷ്ടപ്പെടുന്നവർ കൂടെയുണ്ടാകും,
മറ്റുള്ളവർ കാറ്റുപോലെ കടന്നുപോകും.

സ്വയം സ്നേഹിക്കുന്ന ആത്മാവ്
എപ്പോഴും ഏറ്റവും ശക്തം

ജീ ആർ കവിയൂർ 
27 02 2026
(കാനഡ, ടൊറൻ്റോ)

Comments