പ്രണയത്തിൻ നിറവും ഗന്ധവും

പ്രണയത്തിൻ നിറവും ഗന്ധവും
പ്രണയത്തിൻ നിറവും ഗന്ധവും
തേടി അലയുന്ന മൗനസഞ്ചാരി,
ചുവപ്പോ നീലയോ ഏതു വർണ്ണം,
മുല്ലപ്പൂവിന്റെയോ നിശാഗന്ധിയുടെയോ മണമോ?
പറയൂ, പറയൂ വേഗം നീ,
എൻ ഹൃദയം കാത്തിരിപ്പൂ മറുപടിക്കായ്.

നിലാവിൻ നനവുള്ള രാവിൻ വഴിയിൽ
നിഴലായി കൂടെ നടന്നതാരോ,
മിഴികളിൽ മിന്നിയ നക്ഷത്രത്തിളക്കത്തിൽ
മൊഴിയാതെ നീ പറഞ്ഞതെന്തോ.

കാറ്റിന്റെ ചിറകിലേറി വന്നൊരു
കിനാവിൻ സുഗന്ധമായ് നീയോ,
തൊടാതെ തൊട്ടൊരു സ്നേഹസ്പർശമായ്
തഴുകുന്ന തെന്നലായതാരോ?

പൂവിതളിൽ വീണൊരു മഞ്ഞുതുള്ളിപോൽ
മാഞ്ഞുപോകാതെ നിന്നൊരു മോഹം,
നീയെന്ന രണ്ടക്ഷരത്തിൽ ഒളിപ്പിച്ചുവോ
എൻ ജന്മം തേടിയ പ്രണയം?

രചന: ജീ ആർ കവിയൂർ
24 -09-2026
(തിരുവല്ല, കവിയൂർ) 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

മൗനം പൂക്കും താഴ് വരയിൽ