കരുതലിന്റെ തലോടൽ
കരുതലിന്റെ തലോടൽ
അവഗണനയുടെ മുറിവേറ്റ ഹൃദയത്തിനേ പരിഗണനയുടെ സ്പർശം തിരിച്ചറിയൂ, നൊമ്പരത്തിലൂടെ നടന്നവർക്കേ സ്നേഹത്തിന്റെ വിലയറിയൂ.
ഇരുളിൽ കഴിഞ്ഞിട്ടറിഞ്ഞവർക്കല്ലോ വെളിച്ചത്തിന്റെ മാധുര്യമറിയൂ, കണ്ണീരുപ്പുരുചിച്ച് ശീലിച്ചവർക്കല്ലോ പുഞ്ചിരിയുടെ കുളിരറിയൂ.
ഏകാന്തതയുടെ പാതയിൽ തനിച്ചായ് വലഞ്ഞവർക്കല്ലോ കൂട്ടിന്റെ വിലയറിയൂ, വാക്കുകളുടെ ചൂടറിഞ്ഞു നീറിയവർക്കല്ലോ മൗനത്തിന്റെ സാന്ത്വനമറിയൂ.
കാറ്റും മഴയും തടുക്കാനാവാതെ തളർന്നുവീണവർക്കല്ലോ തണലിന്റെ വിലയറിയൂ, അവസാനം വരെ കൂടെ നിന്നവർക്കല്ലോ വിശ്വസ്തതയുടെ പൊരുളറിയൂ.
ദുഃഖഭാരങ്ങൾ തോളിലേന്തിയവർക്കല്ലോ ഇളവുകളുടെ ആശ്വാസമറിയൂ, എല്ലാം നഷ്ടപ്പെട്ട് നിന്ന നിമിഷങ്ങളിൽ സ്നേഹത്തിന്റെ ആഴമറിയൂ.
രചന: ജീ ആർ കവിയൂർ
26-09-2026
(തിരുവല്ല, കവിയൂർ)
Comments