ബഹുദാരിയിലെ ജ്യോതിസ്സ്
ബഹുദാരിയിലെ ജ്യോതിസ്സ്
സ്വർഗ്ഗവും നരകവും എന്നത് സത്യത്തിൽ ഈ ഭൂമിയിലല്ലോ
സ്വരശുദ്ധ ഗീതം നൽകും സ്വർണ്ണവർണ്ണമാർന്ന ലോകം
ശാശ്വതമാർന്ന ഉണ്മയല്ലോ शक्तिയായി ശിവമായി ഉണരും
ശരണം തരുമീ ജീവിതവനിയിൽ സ്രോതസ്സ് നൽകും ധാര
മനസ്സിൽ തെളിയും ജ്യോതിസ്സായ്
അലിവാർന്നൊരീ സ്നേഹത്തിൻ തീരത്തായ്
പാടിടാം ഈണം ജീവന്റെ കണികയായി
കൂടിടാം പ്രകാശത്തിന് അവനിയിലായി
നന്മ തൻ പൂക്കൾ വിരിയുമ്പോൾ
കർമ്മങ്ങൾ ധ്യാനം പൊഴിക്കുമ്പോൾ
ഉള്ളത്തിൽ ശാന്തി നിറയുമ്പോൾ
ഈശ്വരൻ തന്നിൽ വിളങ്ങുന്നു
സകല ചരാചരങ്ങൾക്കും ജീവന്റെ അമൃത് പകരും
സദ്ഗുണ സാഗരമാകും ആ ഈശ്വരനെ ഭജിക്കൂ
സത്യമേവ ജയതേ എന്ന തത്വം ഓർമ്മിക്കുക
സംഗീത സാന്ദ്രമാമീ ജീവിതത്തിൽ മുന്നേറാം
ജീ ആർ കവിയൂർ
25 07 2026
( തിരുവല്ല, കവിയൂർ)
Comments