കണ്ണേ ഉറങ്ങൂ കൺമണിയേ

 കണ്ണേ ഉറങ്ങൂ കൺമണിയേ




കണ്ണേ ഉറങ്ങൂ കൺമണിയേ
പൊന്നേ ഉറങ്ങൂ എൻ നിധിയേ
രാവിൻ നിലാവ് പെയ്യുകയായി
താലോലം പാടി ഞാൻ ഉറക്കിടാം

മാഞ്ചോട്ടിൽ കാറ്റും വീശുന്നുണ്ട്
പൂക്കൾ തലയാട്ടി നിൽക്കുന്നുണ്ട്
ആകാശത്തമ്പിളി മാമൻ ഇതാ
നിന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്

ചിരിച്ചു കളിച്ചെന്റെ കൺമണി നീ
ക്ഷീണിച്ചുറങ്ങാൻ നേരമായി
തങ്കക്കവിളിൽ ഉമ്മ തരാം
ചെല്ലക്കുറുമ്പേ ഉറങ്ങിക്കോ

അമ്മ തൻ നെഞ്ചിലെ ചൂടേറ്റ് നീ
ആടിപ്പായുന്ന വഞ്ചി പോലെ
താളത്തിൽ മെല്ലെ മയങ്ങിടൂ നീ
ഈണത്തിൽ പാടാം താരാട്ടുകൾ

പൂമ്പാറ്റകൾ വരും സ്വപ്നങ്ങളിൽ
പൂന്തേൻ തരാനായി കാത്തുനിൽക്കും
മാലാഖമാർ കാവൽ നിൽക്കുമിതാ
പേടി കൂടാതെ നീ ഉറങ്ങിക്കോ

കണ്ണേ ഉറങ്ങൂ കൺമണിയേ
പൊന്നേ ഉറങ്ങൂ എൻ നിധിയേ
പുലരി വെളിച്ചം വരും വരെയും
സുഖമായി നീയിതാ ഉറങ്ങിക്കോ

ജീ ആർ കവിയൂർ 
08-07-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത