വെളിച്ചത്തിന്റെ വാതിൽ

വെളിച്ചത്തിന്റെ വാതിൽ

പ്രഭാതം വാതിൽ തുറന്നുനിന്നു,
ഇരുളുകൾ പതിയെ മറഞ്ഞുപോയി,
കിരണങ്ങൾ വഴികൾ തൊട്ടുണർത്തി,
മനസ്സ് പുതുയാത്ര ആരംഭിച്ചു.

തെന്നൽ പ്രതീക്ഷയുമായി കടന്നുവന്നു,
പൂക്കൾ പുഞ്ചിരി വിരിച്ചുനിന്നു,
പക്ഷികൾ സ്വാതന്ത്ര്യം പാടിയുണർത്തി,
പ്രകൃതി ജീവനെ ചേർത്തുപിടിച്ചു.

വാതിൽ പുറത്തല്ലെന്ന് തിരിച്ചറിഞ്ഞു,
വെളിച്ചം ഉള്ളിൽ തെളിഞ്ഞിരുന്നു,
സത്യം ഹൃദയത്തെ സ്പർശിച്ചപ്പോൾ,
ജീവിതം പുതുവഴികൾ തുറന്നെടുത്തു.

ജീ ആർ കവിയൂർ 
14 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “