വന്ദേ ഹനുമതേ രാമം

വന്ദേ ഹനുമതേ രാമം 
സദാ രാമ നാമ പൂജിതം
സീതാന്വേഷക രാമദൂതം
ലങ്കാ ദഹന കാരകം വിഭോ

സദാ പൂജിതം ദേവം
സലിലം സലിലം മാരുതം
സംഗീത സാനുവിൻ ഭൂഷിതം 
സങ്കടമോചകം രാമരാമം

അഞ്ജനാ തനയം വീരം 
മരുത്വമല ഉദ്ധാരണ ഗമനം
ലക്ഷ്മണ ജീവൽ ദാനം 
രാമായണ കഥാശ്രവണം

സാഗര ലംഘന നിർഭയ വീര്യം
സീതാ ദർശന സുകൃത ധനം
രാമ ലക്ഷ്മണ പ്രീതികരം 
സുഗ്രീവ സഖ്യ ഹിതകരം

രുദ്രാവതാര ഭക്തി സ്വരൂപം
ബ്രഹ്മചാരി വേഷ പ്രതാപം
ദുഷ്ട നിഗ്രഹ സജ്ജന രക്ഷകം
വിശ്വവന്ദ്യ കീർത്തി വിശാലം

രാമ നാമ രസിത ഹൃദയം
ഭക്ത കോടി വന്ദ്യ ചരണം
സർവ്വ സിദ്ധി ദായക ദേവം
സങ്കട ഹര ഹനുമന്ത വിഭോ

ജി. ആർ. കവിയൂർ
13 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത