ഗോലീ കളി നാടൻ പാട്ട്

ഗോലീ കളി നാടൻ പാട്ട്
കൈമുട്ടു നീട്ടി അളന്നൊരു മുഴത്തിൽ  
കുഴികൾ മൂന്നും മണ്ണിലുണ്ടാക്കി,  
സോഡാക്കുപ്പിയിലെ പച്ച ഗോളിയെടുത്ത്  
വട്ടുകളിക്കിറങ്ങിയ കാലം!  

നടുവിലത്തെ പച്ചയിൽ ഗോലി വീഴ്ത്തിയാൽ  
കാര്യങ്ങളൊക്കെയും പച്ചതപ്പീടും!  
കച്ചി അടിച്ചു തെറിപ്പിച്ചു വിട്ടാൽ  
ജീവിത യാത്രയിൽ കച്ചപിടിച്ചീടാം!  

ആരും കരുതാ ഒടുക്കത്തെ വട്ടും  
രാശി പിടിച്ച് ജയിച്ചങ്ങ് കേറും!  

മണ്ണിലെ കളികൾ മറഞ്ഞുപോയാലും  
വാക്കിലുണ്ട് ഈ നാടൻ പെരുമ!  

ജീ ആർ കവിയൂർ 
21 07 2026
(തിരുവല്ല, കവിയൂർ)


കവിത
ഗോലീ കളി 

മണ്ണിലെ വട്ടുകളും മായാത്ത മൊഴികളും
മണ്ണിൽ കുഴിച്ച മൂന്നു ചെറു കുഴികളും,

കൈമുട്ടു തൊട്ടളന്നൊരന്നുത്തെ മുഴങ്ങളും,
സോഡാക്കുപ്പിയിൽ തിളങ്ങിയ പച്ച ഗോലിയും,
ഓർമ്മ തൻ തീരത്തു തെന്നി വീഴുന്നുപോൽ.

ആദ്യമായ് നടുവിലെ പച്ച തപ്പീടണം,
ജീവിത യാത്രതൻ ആദ്യ പടിപോലെ അത്,
പച്ച തപ്പാതെ വഴി മുന്നോട്ടു പോവില്ല,
വാക്കിലുമിന്നതു മായാതെ നൽ പ്രയോഗം!
കച്ചി അടിച്ചങ്ങ് ദൂരേക്ക് പാായിക്കണം,
വിജയത്തിൻ വഴിയിൽ ആ കച്ച പിടിക്കണം,

കാലങ്ങൾ മാറിയീ വാക്കുകൾ മാറിലും,
'ക്ലച്ചായി' നാവുകളിൽ അന്നും ഇന്നും ഒന്നുപോൽ.
പെട്ടവട്ട് രാശിയിൽ വീഴുന്ന കൗതുകം,
വിധികൾ തിരുത്തുന്ന അത്ഭുതക്കാഴ്ചകൾ,
തോറ്റവർ നിന്ന ആ വേദന തൻ വഴിയിൽ,
നേടിയോൻ ചിരിക്കുന്ന വട്ടുകളി തൻ നിഴൽ.

കളികൾ മറഞ്ഞുപോയ്, മണ്ണും മറഞ്ഞുപോയ്,
ഭാഷ തൻ ഉള്ളിൽ ആ മാധുര്യമേറിയോ,
പഴമതൻ സ്മൃതികളായ് വാമൊഴിയെന്നുമേ,
നെഞ്ചോടു ചേർക്കുന്നു നാടൻ വട്ടുകളിയെ!


ജീ ആർ കവിയൂർ 
21 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം