അസ്തമയത്തിൻ്റെ ചുവപ്പ്
അസ്തമയത്തിന്റെ ചുവപ്പ്
സായാഹ്നം ചുവപ്പാൽ ചിരിച്ചുനിന്നു,
ദിക്കുകൾ പൊൻനിറം അണിഞ്ഞുനിന്നു,
പക്ഷികൾ കൂടുകൾ തേടിയെത്തി,
പ്രകൃതി ശാന്തിയിൽ മുങ്ങിനിന്നു.
സൂര്യൻ വിടപറഞ്ഞ് മറഞ്ഞുപോയി,
ആകാശം ഓർമ്മകൾ സൂക്ഷിച്ചുവെച്ചു,
തെന്നൽ നാളെയുടെ വാർത്ത ചൊല്ലി,
പ്രതീക്ഷ മനസ്സിൽ വിളക്കുതെളിച്ചു.
അവസാനം ഇരുളായി മാറിയില്ല,
പുലരിയുടെ വാഗ്ദാനം കാത്തുനിന്നു,
ഓരോ അസ്തമയവും പഠിപ്പിച്ചൊരു സത്യം,
പുതിയ ഉദയം എന്നും ജനിച്ചുകൊണ്ടിരുന്നു.
ജീ ആർ കവിയൂർ
05 07 2026
( തിരുവല്ല , കവിയൂർ)
Comments