ധന്വന്തരീ സ്തോത്രം

ധന്വന്തരീ sthrothram
പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.

രോഗദുരിതങ്ങൾ അകറ്റുന്ന നാഥാ,  
ധന്വന്തരി മൂർത്തി തവ തൃപ്പാദം വണങ്ങാം.  
പാലാഴി തന്നിൽ നിന്നുയർന്ന ദേവാ,  
അമൃതകുംഭമേന്തുന്ന കാരുണ്യരൂപാ.  

പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.

സ്തബകം 2
ശംഖും ചക്രവും കൈകളിൽ ഏന്തി,  
രോഗികൾക്കത്താണിയായി വാഴുന്ന നാഥാ.  
നെല്ലിക്കുന്നിൻ മണ്ണിൽ കുടികൊള്ളും ദേവാ,  
ഭൂലോക വൈകുണ്ഠനാഥനായ് വാഴുന്നു.  

പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.

സ്തബകം 3
സങ്കടക്കടലിൽ തുഴയുന്ന നേരം,  
നാരായണ മന്ത്രം വിളിച്ചോതിടുന്നു.  
ഭക്തരെ കൈപിടിച്ചുയർത്തുന്നു അവിടുന്നു,  
രോഗങ്ങളൊക്കെയും മാറ്റുന്ന കരങ്ങൾ.  

പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.

സ്തബകം 4
കർക്കടകമാസത്തിലെ ഔഷധസേവ,  
നിൻ തൃപ്പടിയിൽ വന്ന് കൈകൂപ്പിടുന്നു.  
ദരരോഗങ്ങൾ ശമിപ്പിക്കുന്ന ദേവാ,  
മനസ്സിന്റെ നോവുകൾ മാറ്റേണമേ നീ.  

പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.

സ്തബകം 5
പാറമേക്കാവിലമ്മതൻ കീഴിലായ് വാഴും,  
വിശ്വപ്രസിദ്ധമാം പുണ്യസങ്കേതം.  
"ഞാനുണ്ട് കൂടെ" എന്ന് ചൊന്ന നാഥാ,  
അടിയന്റെ പ്രണാമം സ്വീകരിക്കേണമേ.  

പല്ലവി
ധന്വന്തരീ ദേവാ നിൻ അനുഗ്രഹത്താൽ,
രോഗങ്ങളൊക്കെ അകലുമല്ലോ.


ജീ ആർ കവിയൂർ 
19 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം