നീതിയുടെ പാത

നീതിയുടെ പാത

സത്യത്തിൻ ത്രാസുകൾ ഉയരുന്നു ഇവിടെ,
നന്മയും തിന്മയും അളക്കുന്നു ഇന്നിവിടെ.
ധർമ്മത്തിൻ പാതയിൽ നടന്നു നാം നീങ്ങാം,
നീതിയുടെ വെളിച്ചം ലോകത്തിൽ വിതറാം.

തടിയിൽ തീർത്ത ആ ചുറ്റിക താളം,
നീതി തൻ വാക്കുകൾ കേൾപ്പിക്കും മേളം.
അധർമ്മം തടയാൻ ഉയരുന്ന കൈകൾ,
സത്യം ജയിക്കാൻ വിളങ്ങുന്ന നിമിഷങ്ങൾ.

ഏടുകളിൽ എഴുതിയ നിയമത്തിൻ വാക്ക്,
എല്ലാവർക്കും ഒന്നുപോൽ തരുന്നൊരു നോക്ക്.
വലുപ്പവും ചെറുപ്പവും ഒന്നുമേ നോക്കാതെ,
നീതി നടപ്പാക്കും സത്യം മറക്കാതെ.

ഇരുളുള്ള വഴികളിൽ വെളിച്ചമായി മാറാൻ,
പാവപ്പെട്ടവർക്കും തണലായി നിൽക്കാൻ.
നീതി തൻ കോവിലിൽ തല വണങ്ങീടാം,
സത്യത്തിൻ വഴിയിൽ നമ്മൾ മുന്നേറീടാം.

ജീ ആർ കവിയൂർ 
20 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം